മലമ്പുഴ: മലമ്പുഴ ഉദ്യാന നവീകരണപ്രവർത്തനം ഉടൻ പൂർത്തിയാക്കുക, ഉദ്യാനം സന്ദർശകർക്ക് തുറന്നുകൊടുക്കുക, മലമ്പുഴയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളുടെ പട്ടിണിക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്‍പതുമാസമായി പൂട്ടിക്കിടക്കുന്ന മലമ്പുഴ ഗാർഡന്റെ മുന്പിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
സമരപരിപാടികൾക്കായി ആക്്ഷൻ കൗൺസിൽ രൂപീകരിച്ചു. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മലമ്പുഴ സംരക്ഷണസമിതി സെക്രട്ടറി സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു.
മലമ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് പി. ഗോപാലൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലമ്പുഴ യൂണിറ്റ് പ്രസിഡന്റ് യു. ഇബ്രാഹിം, ടി.പി. കനകദാസ്, പി. ആന്റണി റോബർട്ട്, ഷാന്റി ടോമി, പി. കമലാധരൻ, കെ. ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.